മുത്തോലിയിൽ റിട്ടയേർഡ്എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് മുത്തോലി സ്വദേശി

പാലാ : മുത്തോലിയിൽ റിട്ടയേർഡ്
എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലായിൽ എസ്ഐ ആയി റിട്ടയർ ചെയ്ത പുലിയന്നൂർ
തെക്കേൽസുരേന്ദ്രൻ ടി.ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് കണ്ടെത്തിയത്. റിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഇയാൾ ഒരു വർഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്.
2 ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടർന്ന് ഇന്ന്
അന്വേഷിച്ചെത്തിയപ്പോവാണ് മരണവിവരമറിഞ്ഞത്. കട്ടിലിൽ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ്
മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പാലാ പോലീസ്
സ്ഥലത്തെത്തി മേൽനടപടികൾ
ആരംഭിച്ചു.

Advertisements

Hot Topics

Related Articles