ഓസ്ട്രേലിയയിൽ വംശീയാക്രമണം നേരിട്ട ഇന്ത്യക്കാരന് വിസാ കാലാവധി നീട്ടി നൽകി

ഓസ്ട്രേലിയ:ഏകദേശം ഒരു മാസം മുൻപ് വിക്ടോറിയയിലെ ആൾട്ടോണ മെഡോസിൽ ഷോപ്പിംഗ് സെന്ററിന് മുന്നിൽ വച്ച് തദ്ദേശീയരായ കൗമാരക്കാർ നടത്തിയ വംശീയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനായ സൗരഭ് ആനന്ദിന്‍റെ വിസാ കാലാവധി ഓസ്ട്രേലിയൻ സർക്കാർ നീട്ടി നൽകി.

Advertisements

മാത്രമല്ല, സ്ഥിരതാമസാവകാശം അനുവദിക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.വടിവാളിന് സമാനമായ ആയുധം ഉപയോഗിച്ച് കൗമാരക്കാർ നടത്തിയ ആക്രമണത്തിൽ ആനന്ദിന്‍റെ ഒരു കൈ നഷ്ടപ്പെടുമെന്ന സാഹചര്യം വരെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്‍റെ കേസ് ഇന്ത്യയിലും ഓസ്ട്രേലിയയിലും വലിയ ചര്‍ച്ചയായിരുന്നുവെന്നും വിദേശത്ത് ഇന്ത്യക്കാരെതിരെ നടക്കുന്ന വംശീയാക്രമണങ്ങളുടെ ഭാഗമായാണ് ഇതിനെ ലോകമെങ്ങും വിലയിരുത്തപ്പെട്ടതെന്നും അറിയുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കൗമാരക്കാർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ, 15 വയസ്സുകാരണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ആനന്ദിന്റെ വിസ കാലാവധി ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെ, നാടുകടത്തൽ ഭീഷണിയിലായിരുന്നു അദ്ദേഹം. എന്നാൽ ആക്രമണം നടന്ന സാഹചര്യത്തിൽ, തുടർ ചികിത്സയ്ക്കായി ഓസ്ട്രേലിയൻ സർക്കാർ രണ്ട് വർഷത്തേക്ക് കൂടി വിസ നീട്ടി നൽകുകയായിരുന്നു.

പ്രാദേശിക എംപി ടിം വാട്ട്സ് ആശുപത്രിയിൽ ആനന്ദിനെ സന്ദർശിക്കുകയും, “ആനന്ദ് ഒറ്റയ്ക്കല്ല. മെൽബണിന്‍റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ജനങ്ങൾ മുഴുവൻ അദ്ദേഹത്തോടൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാക്കി. ഇപ്പോൾ ആരോഗ്യത്തിന്‍റെ വീണ്ടെടുപ്പിലാണ് ശ്രദ്ധിക്കേണ്ടത്. വിസ സംബന്ധിച്ച് ആശങ്ക വേണ്ട,” എന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

Hot Topics

Related Articles