കോട്ടയം : ബസ് യാത്രയ്ക്കിടെ പണമടങ്ങിയ പഴ്സ് നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളിയുടെ പഴ്സ് വീണ്ടെടുത്ത് നൽകി ഏറ്റുമാനൂർ പൊലീസ്. എം ആൻ്റ് എം ജീവനക്കാരുടെ സത്യസന്ധതയും ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടലുമാണ് ഇതര സംസ്ഥാനക്കാരന് പഴ്സ് തിരികെ ലഭിക്കാൻ ഇടയാക്കിയത്. ത്രിപുര സ്വദേശി ഹൃദയ് ദാസിൻ്റെ പണം അടങ്ങിയ പഴ്സ് ആണ് പാലായിൽ നിന്ന് ഏറ്റുമാനൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്.
ആഗസ്റ്റ് 17 ന് രാത്രി 09 മണിയോടെ പാലാ യിൽനിന്നുള്ള യാത്രയ്ക്കിടെയാണ് 15000/- രൂപയടങ്ങുന്ന തന്റെ പേഴ്സ് നഷ്ടപ്പെട്ടതായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഹൃദയ് ഭാസ് അറിയിച്ചത്. താൻ യാത്ര ചെയ്ത ബസ് ഹൃദയിന് അറിയുമായിരുന്നില്ല. വിവരമറിഞ്ഞ ഉടന് ജിഡി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ സുരേഷ് ബാബു വിവരം എസ് എച്ച് ഒ എ എസ് അൻസലിനെയും, എസ് ഐ അഖിൽ ദേവ് എന്നിവരെയും പട്രോളിംഗ് പാർട്ടിയെയും അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻ്റ് എം ബസ് ക്ലീൻ ചെയ്യവേ കാണക്കാരി പള്ളിപ്പടി സ്വദേശി വടക്കേമറ്റപ്പള്ളി വീട്ടിൽ ജോസിന്റെ മകൻ എബിന് പണമടങ്ങിയ ഒരു പേഴ്സ് വണ്ടിയിൽ കിടന്നു കിട്ടിയതായി വിവരം ലഭിച്ചു. ഇതേ തുടർന്ന് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ കെ ഉദയൻ , സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ സ്ഥലത്ത് എത്തി. തുടർന്ന് പേഴ്സ് പരിശോധിച്ചതിൽ ഹൃദയ് ദാസിന്റെ പേഴ്സ് ആണെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടർന്ന് ഇന്ന് രാവിലെ ഏറ്റുമാനൂർ എസ് ഐ അഖിൽദേവ് എ എസ് ഇരുകൂട്ടരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ് എച്ച് ഒ എ എസ് അൻസലിന്റെ സാനിധ്യത്തിൽ എബിൻ പേഴ്സ് കൈമാറുകയുംചെയ്തു.
ഏറ്റുമാനൂർ വ്യവസായ മേഖലയിൽ ഡെവൺ കറി പൌഡർ കമ്പനി ജീവനക്കാരനായ എബിൻ അധിക വരുമാനത്തിനായാണ് ബസ് ക്ലീനിങ് ജോലി ചെയ്തു വന്നിരുന്നതെന്നും, സമൂഹത്തിനു മാതൃകയായി പ്രവർത്തിച്ച എബിന്റെ പ്രവൃത്തിയെ എസ് എച്ച് ഒ എ എസ് അൻസൽ അനുമോദിക്കുകയും ചെയ്തു.