വൈക്കം എസ് എൻ ഡി പി യൂണിയൻ എനാദി ശാഖയിൽ കുടുംബയൂണിറ്റ് വാർഷികവും പ്രാർത്ഥനാലയ സമർപ്പണവും : പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു

വൈക്കം: വൈക്കം എസ്എൻഡിപി യൂണിയനിലെ ഏനാദി ശാഖയോഗത്തിൻ്റെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ 25-ാം വാർഷികാഘോഷവും പ്രാർഥനാലയ സമർപ്പണവും പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. വഴിനടക്കാൻ അവകാശമില്ലാതിരുന്ന പിന്നോക്ക ജനതയ്ക്ക് കടുത്ത പോരാട്ടങ്ങളിലൂടെയാണ് വഴി നടക്കാൻ കഴിഞ്ഞതെന്നും ഇനിയും ഒരുപാട് മുന്നോട്ടു നടക്കാനുണ്ടെന്നും ഒന്നിച്ചു നിന്നാൽ മാത്രമേ നേടാൻ കഴിയുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.

Advertisements

ശാഖയി ലെ വനിതാസംഘം സമാഹരിച്ചു പ്രസിദ്ധീകരിച്ച ഗുരുഗീതംപ്രാർ ഥനാപുസ്‌തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. ഏനാദി ശ്രീനാരായണ ഗുരു ദേവ ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ വൈക്കം യൂണിയൻ പ്രസിഡന്റ്റ് പി.വി.ബിനേഷ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. പി.ജി.ശാർങ്‌ധരൻ, കെ. വി.പ്രസന്നൻ, പി.പി.സന്തോഷ്, രാജേഷ് മോഹൻ, വി.വിനു, പി. സി.ഹരിദാസൻ, എ.ടി.പ്രദീപ് കു: മാർ, വസുമതി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. നാളെ വൈകുന്നേരം അറിന് ‘പരമാചാര്യ നമസ്തേഎന്ന വിഷയത്തിൽ മുസ്‌തഫ മൗലവി പ്രഭാഷണം നടത്തും.

ശാഖാ സെക്രട്ടറി വി. വിനു അധ്യക്ഷത വഹിക്കും. 20ന് വൈകുന്നേരം ആറിന് ശ്രീനാരായണഗുരുവുംഎസ്എൻഡിപി യോഗവുംഎന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡൻ്റ് പി.സി.ഹരിദാസൻ അധ്യക്ഷതവഹിക്കും.

Hot Topics

Related Articles