കോട്ടയം : ചിങ്ങവനം ഗോമതി കവലയിൽ നിയന്ത്രണം നഷ്ടമായ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ഇരുമ്പുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി ഡി വൈഡറിൽ കയറി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുമ്പ് കമ്പി റോഡിൽ ചിതറിക്കിന്നു. ഇതേ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനം പെലീസ് സ്ഥലത്ത് എത്തി. ക്രെയിൻ ഉപയോഗിച്ചാണ് സ്ഥലത്ത് നിന്ന് വാഹനം ഉയർത്തിയത്.
Advertisements







