ട്രെയിനിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും: ഒപ്പം ശുചിമുറിയിലും രക്തസാന്നിധ്യം കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിച്ചു. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisements

ഓഗസ്റ്റ്‌ 14-ന് രാത്രിയാണ് സർവീസ് കഴിഞ്ഞ് എത്തിയ ധൻബാദ് എക്സ്പ്രസിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ നാലുമാസത്തോളം വളർച്ച നേടിയ ഭ്രൂണം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ പോലീസിനോട് നൽകിയ മൊഴിയിൽ, ട്രെയിനിന്റെ ശുചിമുറിയിൽ രക്തം കണ്ടിരുന്നെന്നും, അത് ആർത്തവരക്തമാകാമെന്ന് കരുതി വൃത്തിയാക്കിയെന്നും വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്‌ വേസ്റ്റ് ബിന്നിൽ ഭ്രൂണം കണ്ടെത്തുകയായിരുന്നു.ട്രെയിനിനുള്ളിലെ രണ്ട് സീറ്റുകളിൽ നിന്നും നേരത്തെ രക്തക്കറ കണ്ടെത്തിയിരുന്നു. ട്രെയിനിൽ സ്വാഭാവികമായി അബോർഷൻ സംഭവിച്ചിരിക്കാമെന്നോ, മരുന്ന് കഴിച്ചതിനെ തുടർന്ന് അബോർഷൻ സംഭവിച്ച് ഭ്രൂണം ഒളിപ്പിക്കാൻ ട്രെയിൻ തെരഞ്ഞെടുത്തിരിക്കാമെന്നോയാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിലെ എസ്-3, എസ്-4 കോച്ചുകളിൽ സഞ്ചരിച്ചവരുടെ വിവരങ്ങൾ പോലിസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഭ്രൂണം മലയാളിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും, സംഭവസമയത്ത് ഇവർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും പോലിസ് നീക്കം തുടങ്ങി.

Hot Topics

Related Articles