എംജി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കെ ഇ കോളേജിൽ നിർണായക ഇടപെടലുമായി സർവ്വകലാശാല : മാന്നാനം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ഉത്തരവ് ; വിവാദം

കോട്ടയം : എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിർണായക ഇടപെടലുമായി സർവ്വകലാശാല. മാന്നാനം കെ ഇ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സർവ്വകലാശാല വൈസ് ചാൻസിലർ ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇന്നു വൈകിട്ട് 4.40 നാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർവകലാശാല പുറത്തിറക്കിയത്. ഇത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. നാമനിർദ്ദേശപത്രികകൾ റീ സ്ക്രൂട്ടിണി നടത്തണമെന്നും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നതായുമാണ് എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഉത്തരവിറക്കിയിരിക്കുന്നത്.

Advertisements

മാനാനം കെ ഇ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ 58 സീറ്റുകളിലേക്ക് കെഎസ്‌യുവിന്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റിലേക്കാണ് എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇത് തുടർണ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സ്ക്രൂട്ടിണി സംബന്ധിച്ച് പരാതി ഉയർന്നിരുന്നതായി പറയുന്നു. ഈ പരാതിക്ക് പിന്നാലെയാണ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി എംജി സർവകലാശാല വൈസ് ചാൻസലർ ഉത്തരവ് പുറത്തിറക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെ രാവിലെ പത്തുമണിക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ന് വൈകിട്ട് 4.40നാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം സർവ്വകലാശാല വൈസ് ചാൻസലർ കോളേജ് പ്രിൻസിപ്പാളിന് അയച്ച കത്തിൽ പരാമർശിക്കുന്നുമില്ല. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നാളെ രാവിലെ എംജി സർവകലാശാലയ്ക്ക് കീഴിലുള്ള മറ്റ് കോളേജുകളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ , മാന്നാനം കോളേജിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നുള്ളത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എസ്എഫ്ഐയും കെഎസ്‌യുവും നേരിട്ട് മത്സരിക്കുന്ന മാന്നാനം കെ ഇ കോളേജിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്.

Hot Topics

Related Articles