കോട്ടയം : പരുത്തുംപാറയിൽ നിയന്ത്രണം നഷ്ടമായ കാറിടിച്ച് കാൽ നട യാത്രക്കാരന് പരിക്ക്. പരുത്തുംപാറ തടത്തിൽ ജോളി (54) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് എട്ടുമണിയോടുകൂടി പരുത്തുംപാറ കവലയിൽ ആയിരുന്നു അപകടം. പരുത്തുംപാറയിൽ നിന്നും ഞാലിയാകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കാൽനട യാത്രക്കാരനായ ജോളിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനയ്ക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Advertisements