കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവിന് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി വീട്ടമ്മ രംഗത്ത്. കർഷക കോൺഗ്രസിന്റെ മുതിർന്ന നേതാവ് വായ്പയായി നാലു ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇദ്ദേഹം തട്ടിപ്പ് നടത്തിയതും പണം കൊടുത്താരിക്കുന്നത് സമ്മതിക്കുന്നതും അടക്കമുള്ള ഓഡിയോ സന്ദേശം ഇതിനോടകം തന്നെ പുറത്തു വന്ന് കഴിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു വീട്ടമ്മ കർഷക കോൺഗ്രസ് നേതാക്കൾക്കും കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്. നാലു വർഷം മുൻപാണ് വീട്ടമ്മയിൽ നിന്നും കർഷക കോൺഗ്രസിന്റെ മുതിർന്ന നേതാവ് നാലു ലക്ഷത്തോളം രൂപ കടം വാങ്ങിയത്. ഈ പണം പല തവണ തിരികെ ആവശ്യപ്പെട്ടിട്ടും ഇദ്ദേഹം തിരികെ നൽകിയില്ല. ഇദ്ദേഹം പണം കടം വാങ്ങിയതായി സമ്മതിക്കുന്നുണ്ടെങ്കിലും പണം തിരികെ നൽകുന്ന തീയതി അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായി നിലപാട് സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് വീട്ടമ്മ ഇദ്ദേഹത്തെയും, കർഷക കോൺഗ്രസിന്റെയും മറ്റു നേതാക്കളെയും ഫോണിൽ ബന്ധപ്പെടുന്നത്. എന്നാൽ, പണം ഇതുവരെയും തിരികെ നൽകിയിട്ടില്ല. ഇവരുടെ ഭർത്താവ് ആശുപത്രിയിൽ കിടന്ന സമയത്ത് പോലും പണം തിരികെ നൽകിയില്ലെന്നാണ് ആരോപണം.
കർഷക കോൺഗ്രസിന്റെ പ്രമുഖ നേതാവിന് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; നാലു വർഷം മുൻപ് വാങ്ങിയ നാലു ലക്ഷം രൂപ ഭർത്താവ് ആശുപത്രിയിൽ കിടന്നിട്ടും നൽകിയില്ലെന്ന് പരാതിയുമായി വീട്ടമ്മ
