കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വയിയോര ബജിക്കടകളിൽ നിന്നു ഭക്ഷണം കഴിച്ചതിനു ശേഷം ആളുകളിൽ വയറിളക്കം ഉണ്ടാകുന്ന സാഹചരൃത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണമെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു. ഉപയോഗിക്കുന്ന എണ്ണയും ചായപ്പൊടിയും ഗുണനിലവാരം ഇല്ലാത്തതാണ് എന്ന ആക്ഷേപം ശക്തമാണ്. കുമളി കേന്ദ്രീകരിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ കടകളിൽ എത്തിച്ചു കൊടുക്കുന്ന ഏജൻസികൾ ഉണ്ടന്നാണ് പറയപ്പെടുന്നത്. പ്രദേശത്തെ കടകളിൽ നിന്നു ഇവർ എണ്ണയും ചായപ്പോടിയും വാങ്ങാറില്ല ഉപയോഗിക്കുന്ന സാധനങ്ങളുടെ ബില്ലുകൾ ഉൾപ്പെടെ പരിശോധിച്ചാൽ ഒരു പരിധിവരെ ഇതു നിയന്ത്രിക്കാനാകും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനകൾ പ്രഹസനമാകുന്നതായി ആക്ഷേപം ഉണ്ട്.
Advertisements