കോട്ടയം: കെ.ജി.ബി.ഇ യു/ഒ.യു അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 ന് അർബൻ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ.കെ.ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ജി.ബി.ഒ.യു സംസ്ഥാന പ്രസിഡണ്ട് അനൂപ്.ടി.ജി, ബി.ഇ.എഫ്.ഐ അഖിലേന്ത്യാ വനിത കമ്മിറ്റി കൺവീനർ രജിത മോൾ കെ.കെ. തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും. കെ.ജി.ബി.ഒ.യു സംസ്ഥാന പ്രസിഡണ്ട് അനൂപ് ടി.ജി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എ ബിൻ. എം. ചെറിയാൻ ജില്ലാ റിപ്പോർട്ടിംഗ് നടത്തും. തുടർന്ന് പൊതു ചർച്ച, മറുപടി, പ്രമേയ അവതരണം, അടുത്ത രണ്ട് കൊല്ലത്തെ ഭാരവാഹി തെരഞ്ഞടുപ്പോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
Advertisements