ഫോട്ടോ : വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എസ് എഫ് ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം
വൈക്കം : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൈക്കത്ത് എസ്എഫ്ഐക്ക് സമ്പൂർണ വിജയം. വൈക്കത്തെ തെരഞ്ഞെടുപ്പ് നടന്ന കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലും വൈക്കം ശ്രീ മഹാദേവ കോളേജിലും എസ്എഫ്ഐ സാരഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചു. വൈക്കം ശ്രീ മഹാദേവ കോളേജിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ ജനറൽ സീറ്റുകളിലും എതിരില്ലാതെയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു കയറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിൽ ആകെയുള്ള 32 ക്ലാസ്സ് റെപ്രസെൻറ്റേറ്റീവ് സീറ്റുകളിൽ 30ഉം എസ് എഫ് ഐ എതിരില്ലാതെ നേടിയിരുന്നു . വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 12 ജനറൽ സീറ്റുകളും നേടി സമ്പൂർണ വിജയം വീണ്ടും ആവർത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോളേജിന് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺ കൃഷ്ണ, ഏരിയ പ്രസിഡന്റ് ഋഷിനാഥ് എന്നിവർ വിജയികളെ രക്തഹാരമണിയിച്ചു. യൂണിയൻ ചെയർമാൻ അലൻ സാം ബിനു വൈസ് ചെയർപേഴ്സൺ അശ്വതികുട്ടി,ജനറൽ സെക്രട്ടറി ഐശ്വര്യ,
യൂണിറ്റ് സെക്രട്ടറി അദ്വൈത് ടി ബിജു,ജില്ലാ കമ്മിറ്റി അംഗം സഞ്ജയ് സാബു,ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അർച്ചന വിജയൻ,തരുൺ പ്രമോദ്,ആജിഷ ഉദയകുമാർ,അർജുൻ ബിനോദ് എന്നിവർ നേതൃത്വം നൽകി.