കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; സംഘർഷത്തിനൊടുവിൽ സിഎം.എസ് കോളേജിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; കെ.എസ്.യുവിന് മൃഗീയ ഭൂരിപക്ഷം

കോട്ടയം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സി.എം.എസ് കോളേജിൽ സംഘർഷത്തിനൊടുവിൽ മൃഗീയ ഭൂരിപക്ഷവുമായി കെ.എസ്.യുവിന് വിജയം. സംഘർഷത്തെ തുടർന്ന് മാറ്റി വച്ച ഫലപ്രഖ്യാപനം ഇന്ന് രാവിലെ പുറത്ത് വന്നപ്പോഴാണ് പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലേയ്ക്കു കെ.എസ്.യു സ്ഥാനാർത്ഥികൾ വിജയിച്ചത്. കെ.എസ്.യു പ്രതിനിധിയായ ഫഹസ് സി (ചെയർപേഴ്‌സൺ), ബി.ശ്രീലക്ഷ്മി (വൈസ് ചെയർപേഴ്‌സൺ), മീഹാൽ എസ്.വർഗീസ് (ജനറൽ സെക്രട്ടറി), ടി.എസ് സൗപർണിക (ആട്‌സ് ക്ലബ് സെക്രട്ടറി), അലൻ ബിജു, ജോൺ കെ.ജോസ് (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ), മജു ബാബു (മാഗസീൻ എഡിറ്റർ), എസ്.അഞ്ജലി , എച്ച്.എസ് ഹബീബ (ലേഡീ റെപ്രസന്റിറ്റീവ്), അമീർ ഗിബു മജീദ് (രണ്ടാം വർഷ പ്രതിനിധി), അൻവിൻ ബൈജു (മൂന്നാം വർഷ പ്രതിനിധി), സി.എസ് ഫാത്തിമ സാഹിനാ (ഒന്നാം പിജി റെപ്പ്), ഇർഫാനാ ഇക്ബാൽ (രണ്ടാം പി.ജി റെപ്പ്, സാറാ മറിയ (പി.എച്ച്.ഡി റെപ്പ് ) എന്നിവരാണ് കെ.എസ്.യു പാനലിൽ വിജയിച്ചത്. സാം സിജു മാത്യു (ഫസ്റ്റ് ഡിസി റെപ്പ്) മാത്രമാണ് എസ്.എഫ്.ഐ പാനലിൽ വിജയിച്ചത്.

Advertisements

Hot Topics

Related Articles