ഹൈപ്പോതൈറോയിഡിസം ; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാം?

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷണകാര്യത്തിൽ അൽപ്പം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്. ചില ഭക്ഷണങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു.

Advertisements

തൈറോയ്ഡ് പ്രശ്നങ്ങൾ പലരും തിരിച്ചറിയുന്നത് വളരെ വെെകിയാണ്. ഏകദേശം 42 ദശലക്ഷം ഇന്ത്യക്കാർ തൈറോയ്ഡ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതായി ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം വ്യക്തമാക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈപ്പോതൈറോയിഡിസം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഹൈപ്പോതൈറോയിഡിസം ചികിത്സിക്കാതെ പോകുന്നത് വന്ധ്യത, ഗർഭകാല സങ്കീർണതകൾ മുതൽ ഹൃദ്രോഗം, വിഷാദം എന്നിവ വരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

സ്ത്രീകൾ വർഷത്തിലൊരിക്കല്ലെങ്കിലും പതിവായി തൈറോയ്ഡ് പരിശോധന ചെയ്യേണ്ടത് വളരെ പ്രധാനമാണ്. തൈറോയ്ഡ് ഗ്രന്ഥി എത്രത്തോളം പ്രവർത്തിക്കുന്നുവെന്ന് അളക്കുന്ന ലളിതമായ രക്തപരിശോധനകളാണ് ഹൈപ്പോതൈറോയിഡിസം സ്ക്രീനിംഗിൽ ഉൾപ്പെടുന്നത്. കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയായ തൈറോയ്ഡ്, മെറ്റബോളിസം, വളർച്ച, ഊർജ്ജം എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ (T3, T4) ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിലെ സ്ത്രീകൾക്ക് തൈറോയ്ഡ് തകരാറുകൾ വളരെ കൂടുതലാണ്. ഇന്ത്യയിലെ മുതിർന്നവരിൽ പത്തിൽ ഒരാൾക്ക് ഹൈപ്പോതൈറോയിഡിസം പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഗർഭകാലത്ത് ഈ അപകടസാധ്യത വർദ്ധിക്കുന്നു.

ഹൈപ്പോതൈറോയിഡിസം ചികിത്സിക്കാതിരിക്കുന്നത് ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളുടെ വളർച്ചാ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. തൈറോയ്ഡ് അസന്തുലിതാവസ്ഥ അണ്ഡോത്പാദനത്തെയും ആർത്തവചക്രത്തെയും തടസ്സപ്പെടുത്തിയേക്കാം. ദീർഘകാലമായി ചികിത്സിക്കാത്ത ഹൈപ്പോതൈറോയിഡിസം കൊളസ്ട്രോളിനെയും ഹൃദ്രോഗ സാധ്യതയെയും വർദ്ധിപ്പിക്കുകയും അസ്ഥികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

Hot Topics

Related Articles