യുവതിയുടെ വെളിപ്പെടുത്തൽ; ശാസ്ത്രോത്സവ സംഘാടക സമിതി യോഗത്തിൽനിന്ന് രാഹുലിനെ ഒഴിവാക്കി

തിരുവനന്തപുരം:യുവതി ഉന്നയിച്ച ആരോപണത്തെ തുടർന്ന്, പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒഴിവായി.നവംബർ 7 മുതൽ പാലക്കാട് ആരംഭിക്കുന്ന ശാസ്ത്രോത്സവത്തിനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം നടക്കാനിരിക്കുകയായിരുന്നു.

Advertisements

യോഗത്തിന് അധ്യക്ഷൻ ആയി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തീരുമാനിച്ചിരുന്നെങ്കിലും, യുവതി ഉൾപ്പെടെ ഒരുപിടി സ്ത്രീകൾ രാഹുലിനെതിരെ ദുരനുഭവം ചൂണ്ടിക്കാട്ടിയതോടെ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. തദ്ദേശമന്ത്രി എം.ബി. രാജേഷ് യോഗം ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം തന്നെ വിദ്യാഭ്യാസ വകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു.

Hot Topics

Related Articles