‘പാവങ്ങൾ’ മലയാള വിവർത്തനത്തിന്റെ ശതാബ്ദി ആഘോഷം നാളെ 24 ന്

കുറിച്ചിയിൽ കുറിച്ചി: വിശ്വ വിഖ്യാത സാഹിത്യകാരൻ വിക്ടർ യൂഗോയുടെ പ്രശസ്ത നോവലായ ‘പാവങ്ങൾ’ എന്ന കൃതിയുടെ മലയാള വിവർത്തനം പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി ആചരണ സമ്മേളനം ആഗസ്റ്റ് 24-ന് രാവിലെ 10 മണി മുതൽ ബാബു കുഴിമറ്റത്തിന്റെ വസതിയായ കുറിച്ചി കാളിയാങ്കൽ അക്ഷരമുറ്റത്തു നടക്കും.

Advertisements

സമ്മേളനം എസ്.ബി. കോളേജ് മലയാളവിഭാഗം മുൻ തലവൻ ഡോ. പി. ആന്റണി ഉദ്‌ഘാടനം ചെയ്യും. ബാനർ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ. സദാനന്ദൻ അധ്യക്ഷത വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ. സണ്ണി സെബാസ്റ്റ്യൻ, അനില പി. നായർ, സമിതി സംസ്ഥാന കമ്മിറ്റി അംഗം എൻ. കെ. ബിജു, ജോയി നാലുന്നാക്കൽ, എം. എസ്. സോമൻ, രാജഗോപാൽ വാകത്താനം, റെജു പുലിക്കോടൻ, ഡോ. ബിനു സചിവോത്തമപുരം എന്നിവർ പങ്കെടുക്കും.

സമ്മേളനത്തിൽ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ എം സ്വാഗതവും ജോ. സെക്രട്ടറി ഇ. ജെ. റോയിച്ചൻ നന്ദിയും പറയും.

Hot Topics

Related Articles