അടൂർ : കേരളത്തിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെയടക്കം ട്രേഡ് യൂണിയൻ സംഘടനയായ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ (കെ.ജെ.യു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ദ്വിദിന ക്യാമ്പ് കുമളി ഹോളിഡേ ഹോംസിൽ ആരംഭിച്ചു.
സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ വർഗ്ഗീസ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെജെയു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തെങ്ങമം അനീഷ് അദ്ധ്യക്ഷത വഹിച്ചു.





കുമിളി എസ് ച്ച് ഒ അഭിലാഷ് കുമാർ മുഖ്യാഥിതി ആയിരുന്നു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, സംസ്ഥാന സെക്രട്ടറിമാരായ എം സുജേഷ്, ആഷിക് മണിയംകുളം, മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് റജി ശാമുവൽ, ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ, കെ ജെ യു ഇടുക്കി ജില്ലാ പ്രസിഡന്റ് സജി തടത്തിൽ, ക്യാമ്പ് ഡയറക്ടർ ജിജു വൈക്കത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വർത്തമാന കാലവും മാധ്യമങ്ങളും എന്ന ഡിബേറ്റിൽ സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. വർഗ്ഗീസ് ജോർജ്ജ് സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച രാവിലെ ആശയ വിനിമയവും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ ഉന്നതി ശിക്ഷൺ കേന്ദ്ര ഡയറക്ടർ ഡോ. പ്രീത് ഭാസ്കർ ക്ലാസ് നയിക്കും. നവമാധ്യമം ജനങ്ങളും മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ ഐകോപ്സ് ക്രിയേറ്റിവ് ഹെഡ് മുഹമ്മദ് ഷാഫി ക്ലാസ് നയിക്കും.
കെജെയു സംസ്ഥാന സമിതിയംഗമായ മഞ്ജു വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ ഉദ്ഘാടനം കെജെയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ നിർവ്വഹിക്കും. കെജെയു സംസ്ഥാന, ജില്ലാ ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കുന്ന സമ്മേളനം വൈകിട്ട് സമാപിക്കും.