ഇടുക്കി: ഇടമലക്കുടി ആദിവാസി ഗ്രാമത്തിൽ അഞ്ച് വയസ്സുകാരൻ പനി ബാധിച്ച് മരണപ്പെട്ടു. മൂർത്തി–ഉഷ ദമ്പതികളുടെ മകനായ കാർത്തിക്കിനാണ് (5) ദുരന്തം സംഭവിച്ചത്.
Advertisements
പനി മൂർച്ഛിച്ചപ്പോൾ കുട്ടിയെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ മാതാപിതാക്കളും നാട്ടുകാരും ശ്രമിച്ചു. എന്നാൽ, ദുർഘടമായ വഴികളും വാഹന സൗകര്യങ്ങളില്ലായ്മയും കാരണം കിലോമീറ്ററുകളോളം ചുമന്നാണ് കുട്ടിയെ മാങ്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവിടത്തെ ഡോക്ടർമാർ കാർത്തിക്കിന്റെ നില ഗുരുതരമാണെന്ന് കണ്ടതോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങി.തുടർന്ന്, മൃതദേഹം നാട്ടുകാർ ചേർന്ന് കാട്ടുവഴിയിലൂടെ ചുമന്നാണ് തിരികെ വീട്ടിലെത്തിച്ച് സംസ്കാരത്തിന് ഒരുക്കിയത്