കോട്ടയം : കാഞ്ഞിരപ്പള്ളി അനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55) ആണ് മരിച്ചത്.
Advertisements
തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽ ഓഡിറ്റോറിയത്തിനു സമീപത്തു പ്രഭാത സവാരിക്ക് പോകും സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ വന്ന് ലോറി ഇരിക്കുകയായിരുന്നു..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടം നടന്ന ഉടൻ തന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി 26 ആം മൈലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു..