കോട്ടയം പരുത്തുംപാറയിൽ തെരുവുനായ കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞു; പരുത്തുംപാറ സ്വദേശിയായ യാത്രക്കാരന് പരിക്ക്

കോട്ടയം: പരുത്തുംപാറയിൽ തെരുവുനായ കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്. പരുത്തുംപാറ കുഴിമറ്റം വട്ടുകളത്തിൽ വിനു പി.ജോസഫിനാണ് (55) പരിക്കേറ്റത്. ആംബുലൻസ് ഡ്രൈവറാണ് ഇദ്ദേഹം. ഇന്ന് വൈകിട്ട് 10.30 ഓടെ പരുത്തുംപാറ കവലയിലായിരുന്നു അപകടം. ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു വിനു. ഈ സമയത്താണ് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിനു കുറുകെ തെരുവുനായ ചാടിയത്. ഇതേ തുടർന്ന് ഇദ്ദേഹം റോഡിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles