കെഎസ് യു കോട്ടയം ബ്ലോക്ക് പ്രസിഡൻ്റ് മാഹിൻ നവാസിനു നേരെ ആക്രമണം : ആക്രമണം നടത്തിയത് എസ് എഫ് ഐ പ്രവർത്തകർ

കോട്ടയം : കെ എസ് യു പ്രവർത്തകന് നേരെ ആക്രമണം. കെഎസ് യു കോട്ടയം ബ്ലോക്ക് പ്രസിഡൻ്റ് മാഹിൻ നവാസിനു നേരെയാണ് ഇന്നലെ വൈകിട്ട് 7.00 ഓടെയാണു ആക്രമണം ഉണ്ടായത്. പുളിമൂട്ടിൽ ജംഗ്ഷനിലുള്ള തൻ്റെ സ്ഥാപനത്തിൽ നിന്ന് നിസ്‌കരത്തിനായി തഴത്തെപള്ളിയിൽ പോകുന്നതിനിടെ ഇരുചക്ര വാഹനതിലെത്തിയവർ ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലേക്ക് ഓടിക്കയറിയ മാഹിനെ അക്രമികൾ കടയ്ക്കുളിൽ കയറി മർദ്ദിച്ചു.
സിപിഎം ജില്ലാ secratery യുടെ വാഹനം തടയുമോ എന്ന് ചോദിച്ചായിരുന്നു അക്രമം എന്ന് മാഹിൻ പറഞ്ഞു.

Advertisements

സംഭവത്തിൽ ഇടത്തെ കൈക്ക്
ഗുരുതരമായി പരുക്കേറ്റ് മാഹിൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ആക്രമണത്തിന് പിന്നിൽ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിലെ രാഷ്ട്രീയ ഗുണ്ടകളാണെന്നു
ബന്ധുക്കൾ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെസ്റ് പോലീസ് കേസെടുത്തു. സംഭവ സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കും.. മൊഴി രേഖപ്പെടുത്തി.

Hot Topics

Related Articles