കോട്ടയം : ലഹരി ഉപയോഗം ഒരു സാമൂഹിക രോഗമായി മാറുന്നത് തടയണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ. എ. എസ്. ചെറിയ സന്തോഷത്തിന് വേണ്ടി വലിയ ജീവിതത്തെ ഇല്ലാതാക്കരുതെന്നും കളക്ടർ കൂട്ടിച്ചേർത്തു. നോ ടു ഡ്രഗ്സ് യെസ് ടു ലൈഫ് എന്ന ലഹരി വിരുദ്ധ സന്ദേശമുയർത്തി ദേവലോകം മാർ ബസേലിയോസ് പബ്ലിക്ക് സ്ക്കൂൾ സംഘടിപ്പിച്ച ബസേലിയൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്കൊപ്പം നടന്ന കളക്ടർ എല്ലാ ദിവസവും വ്യായാമം ശീലമാക്കണമെന്ന ഉപദേശവും നൽകിയ ശേഷമാണ് മടങ്ങിയത്. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് രാവിലെ 6.30ന് ആരംഭിച്ച വാക്കത്തോൺ മാർ ബസേലിയോസ് സ്ക്കൂൾ അങ്കണത്തിൽ സമാപിച്ചു. വിദ്യാർത്ഥികൾക്ക് പുറമേ അധ്യാപകരും,പൊതുജനങ്ങളും കൂട്ടനടത്തത്തിൽ പങ്കാളികളായി.സ്ക്കൂൾ സെക്രട്ടറി പ്രൊഫ.ജേക്കബ് കുര്യൻ ഓണാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.സജി യോഹന്നാൻ,പ്രിൻസിപ്പൽ നിനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.