കോഴിക്കോട് : കോഴിക്കോട് അതിശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം.കോഴിക്കോട് തോട്ടുമുക്കത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മറിയാമ്മയുടെ (72) വീടിന്റെ മേൽക്കൂരയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞുവീണത്.അപകടത്തിൽ നിന്ന് ഗൃഹനാഥയായ മറിയാമ്മ തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത്.
ഇന്ന് ഉച്ചയോടെ കൂടിയായിരുന്നു സംഭവം.വീട്ടിൽ ഭക്ഷണം പാകം ചെയ്ത ശേഷം വരാന്തയില്‍ വന്നിരുന്ന സമയത്താണ് വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീഴുന്നത്. ഉടൻതന്നെ വീടിന്റെ മുറ്റത്തേക്ക് മറിയാമ്മ ചാടിയത് കാരണമാണ് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്.സമീപത്തെ വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ നാട്ടുകാര്‍ ഉടന്‍ തന്നെ ഓടി എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.അപകടസാധ്യത കണക്കിലെടുത്ത് മറിയാമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റി.അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.