അത് വെറും ജലദോഷമല്ല ! ഇൻഫ്ളുവൻസ അപകടകാരി : സംസ്ഥാനത്ത് മരണം 35

ആലപ്പുഴ: ജലദോഷപ്പനി പോലെ വന്നുപോയിരുന്ന ഇൻഫ്ലുവൻസ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നു. സംസ്ഥാനത്ത് ഈ വർഷം 35 പേർ മരിച്ചത് ഇൻഫ്ലുവൻസ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ഇതില്‍ 11 പേർ മരിച്ചത് ഈ മാസമാണ്. മരണസാധ്യത കുറവെന്ന് ഡോക്ടർമാർ പറയുമ്ബോഴാണിത്.

Advertisements

കേരളത്തില്‍ ഈ വർഷം ഇൻഫ്ലുവൻസ വൈറസ് ബാധിച്ചത് അയ്യായിരത്തിലേറെപ്പേർക്കാണ്. ഇതില്‍ 1,700 പേർക്കും രോഗം പിടിപെട്ടത് ഈ മാസമാണ്. ഇൻഫ്ലുവൻസ എ വിഭാഗത്തില്‍പ്പെട്ട എച്ച്‌3 എൻ2 വൈറസിന്റെ സാന്നിധ്യമാണ് കൂടുതല്‍ പേരിലും കാണുന്നതെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് വൈറസ് സാന്നിധ്യമേറെ. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഒത്തുചേരലുകളില്‍ ജാഗ്രത വേണം. കോവിഡിനു സമാനമായ പ്രതിരോധം വേണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.എ, ബി, സി, ഡി വിഭാഗങ്ങളില്‍ ഇൻഫ്ലുവൻസ വൈറസുണ്ട്. ഇതില്‍ എ, ബി വിഭാഗങ്ങളില്‍പ്പെട്ടവയാണ് കേരളത്തില്‍ കണ്ടുവരുന്നത്. എച്ച്‌1 എൻ1, എച്ച്‌3 എൻ2 എന്നിവയാണ് എ വിഭാഗത്തില്‍പ്പെട്ടവ. ഇതില്‍ എച്ച്‌1 എൻ1 നേരത്തേയുണ്ട്. 2023-ലാണ് എച്ച്‌3 എൻ2 ഇന്ത്യയില്‍ മരണകാരിയായിത്തുടങ്ങിയത്.

ലക്ഷണം

ചുമ, പനി, ഛർദ്ദി, തൊണ്ടവേദന, പേശിവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. തുടർച്ചയായ പനി, നെഞ്ചുവേദനയും അസ്വസ്ഥതയും, ഭക്ഷണം കഴിക്കുമ്ബോഴുള്ള വേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സതേടണം.

പകരുന്നത്

രോഗബാധിതനായ വ്യക്തി തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും സംസാരിക്കുമ്ബോഴും വൈറസ് പടരും. വൈറസ് ബാധയേറ്റ പ്രതലവുമായി സമ്ബർക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പർശിച്ചാലും പകരും.

വാർഷിക വാക്സിനേഷൻ ഉചിതം

കാലാവസ്ഥയിലെ മാറ്റമാണ് എച്ച്‌3എൻ2 വൈറസ് വ്യാപനത്തിന് കാരണം. പ്രായമായവർ, കുട്ടികള്‍, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയ്ഡ് പോലുള്ള മരുന്നുപയോഗിക്കുന്നവർ തുടങ്ങിയവരില്‍ ഇത് ന്യൂമോണിയ ഉള്‍പ്പെടെയുള്ള സങ്കീർണതയുണ്ടാക്കും. അതാകാം മരണനിരക്ക് കൂടാൻ കാരണം. വാക്സിനെടുത്ത് ഇൻഫ്ലുവൻസയെ പ്രതിരോധിക്കാം. വൈറസുകള്‍ക്ക് ജനിതകവ്യതിയാനം വരുന്നതിനാല്‍ ഓരോവർഷവും വാക്സിനെടുക്കണം. വ്യക്തിശുചിത്വം, മാസ്ക്, ഇടയ്ക്കിടെ കൈ കഴുകല്‍ എന്നിവയും ശീലമാക്കണം.

ഡോ. ബി. പദ്മകുമാർ
പ്രിൻസിപ്പല്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്

Hot Topics

Related Articles