ജി.എസ്.ടി. വകുപ്പിന്റെ ‘ആർക്കൻസ്റ്റോൺ’ ഓപ്പറേഷൻ: തൃശൂരിൽ 100 കോടിയിലധികം നികുതി വെട്ടിപ്പ്”

തൃശൂർ: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ‘ഓപ്പറേഷൻ ആർക്കൻസ്റ്റോൺ’ ഭാഗമായി തൃശൂരിൽ നടത്തിയ വൻ പരിശോധനയിൽ 100 കോടിയിലധികം രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി. 16 സ്വർണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളിലും ഉൾപ്പെടെ 42 കേന്ദ്രങ്ങളിലായാണ് പരിശോധന നടന്നത്.പരിശോധനയിൽ കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 36 കിലോയോളം സ്വർണ്ണവും കണ്ടെത്തി. നികുതി വെട്ടിപ്പിൽ നിന്ന് 2 കോടിയിലധികം രൂപ സർക്കാർ പിഴയും നികുതിയും ആയി ഈടാക്കിയതായി ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.പരിശോധന തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തുവരാനുണ്ടെന്നും അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles