കളമശേരിയിൽ മദ്യപാനത്തിനിടെ പണത്തർക്കം; സൗഹൃദം നടിച്ച് വിളിച്ചിറക്കി യുവാവിനെ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ

കളമശേരി: മദ്യപാനത്തിനിടെ പണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. കളമശേരിയിൽ 25 കാരനായ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഞാറയ്ക്കൽ കിഴക്കേപ്പാടത്ത് നികത്തിത്തറ വിനോദ് കുമാറിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എറണാകുളം വട്ടേക്കുന്നം സ്വദേശി സനോജ് (39), തൃശൂർ തലപ്പിള്ളി സ്വദേശി പ്രസാദ് (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശി ജോയൽ ബെനി (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

Advertisements

സൗഹൃദം നടിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് പ്രതികൾ വിവേകിനെ ആക്രമിച്ചത്. കുത്തേറ്റ വിവേക് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു.കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട സനോജിനെയും പ്രസാദിനെയും വൈറ്റില ജംഗ്ഷനിൽ നിന്നും ജോയലിനെ കളമശേരി ഗ്ലാസ് ഫാക്ടറി കോളനി പരിസരത്തുനിന്നുമാണ് പോലീസ് പിടികൂടിയത്.വിവേകിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടു നൽകി.

Hot Topics

Related Articles