അധികാരികളുടെ സർക്കുലർ രാജിനെതിരെ പ്രതിഷേധ ദിനവും ഒപ്പ് ശേഖരണവും നടത്തികെ.പി.സി.എം.എസ്.എഫ്.

ആലുവ:
കേരള പ്രൈവറ്റ് കോളേജ് ‘മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡെറേഷൻ , സംസ്ഥാനവ്യാപകമായി എയഡഡ് . കോളേജുകളിൽ നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി ആലുവ എം. ഇ. എസ് കോളേജ് മാറമ്പള്ളി യിലെ നോൺ ടീച്ചിംഗ് സ്റ്റാഫ് പ്രതിഷേധ ദിനമായി ആചരിച്ചു. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുമായി ബന്ധപ്പെട്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കുമ്പോൾ ബദ്ധപ്പെട്ട സംഘടനകളുമായി ചർച്ച നടത്തുക.
ജീവനക്കാർക്ക് ഹിതകരമല്ലാത്ത സർക്കുലർ പിൻവലിക്കുക.

Advertisements

12 -ാം ശമ്പള കമ്മീഷനെ ഉടനെ നിയമിക്കുക.
മെഡിസെപ്പ് എല്ലാ ജീവനക്കാർക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ നടപ്പിലാക്കുക.
ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കാനുള്ള നടപടി ഉപേക്ഷിക്കുക. ഡി.എ.കുടിശിഖ പണമായി അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി സർക്കാരിലേക്ക് ഭീമഹർജി സമർപ്പിക്കുന്നു.
എല്ലാ ജീവനക്കാരിൽ നിന്നും ഒപ്പു ശേഖരണം നടത്തി സർക്കാരിന് മുമ്പാകെ ഭീമ ഹർജി സമർപ്പിക്കുന്നു. എം. ഇ. എസ് കോളേജ് മുന്നിൽ നടന്ന പ്രതിഷേധ ആചരണത്തിന്
എ. എം. ജമാൽ മുഹമ്മദ് ഷാഫി, എ.കെ നൗഷാദ്, സലീസ പി.എസ്.എം. എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles