കോട്ടയം : തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിൽ 30 ശാഖകളുടെയും സംയുക്ത നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷങ്ങൾ നടത്തുന്നതിന് നേതൃത്വസമ്മേളനം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ഈ ഡി. പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു മുഖ്യ പ്രസംഗം നടത്തി.ജയന്തി സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ, വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, വാൽസമോഹനൻ, അമ്പിളി ബിജു, രാജി ദേവരാജൻ, സിനിബിനോ യി, ശാഖാ പ്രസിഡന്റുമാർ ,സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.
Advertisements