സൗദി അറേബ്യയിൽ മോദിയുടെ ഹോട്ടൽ ചെലവ് 10 കോടി; യാത്ര അര ദിനം മാത്രം, ആർടിഐ വെളിപ്പെടുത്തൽ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവിനെക്കുറിച്ചുള്ള ആർടിഐ രേഖകൾ വീണ്ടും വിവാദമാകുന്നു. സൗദി അറേബ്യ സന്ദർശന വേളയിൽ ഹോട്ടൽ ചെലവിന് മാത്രം 10 കോടി രൂപ ചെലവഴിച്ചെന്നാണ് വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്ന വിവരം.കഴിഞ്ഞ ഏപ്രിൽ 22, 23 തീയതികളിലാണ് മോദി സൗദി അറേബ്യയിലെത്തിയത്. ജിദ്ദയിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് പിന്നാലെ കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് അദ്ദേഹം സന്ദർശനം പെട്ടെന്ന് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഒരു പൂർണ്ണദിവസം പോലും സൗദിയിൽ ചെലവഴിച്ചില്ലെന്നും ഔദ്യോഗിക അത്താഴ വിരുന്ന് പോലും ഒഴിവാക്കിയെന്നും രേഖയിൽ പറയുന്നു.മഹാരാഷ്ട്രയിലെ പൊതുപ്രവർത്തകനായ അജയ് ബസുദേവ് ബോസാണ് ആർടിഐ പ്രകാരം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ നിന്ന് ലഭിച്ച രേഖകൾ പരസ്യപ്പെടുത്തിയത്.

Advertisements

മോദിയുടെ സൗദി സന്ദർശനത്തിന് മൊത്തം 15.54 കോടി രൂപ ചെലവായതായി രേഖ വ്യക്തമാക്കുന്നു. അതിൽ 10 കോടി രൂപ ഹോട്ടൽ ചെലവിനാണ് വിനിയോഗിച്ചതെന്നുള്ള വിവരമാണ് കൂടുതൽ വിവാദമായിരിക്കുന്നത്.മോദിയുടെ മറ്റ് യാത്രാ ചെലവുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഫ്രാൻസിലേക്ക് നടത്തിയ നാല് ദിവസത്തെ യാത്രയ്ക്ക് 25.59 കോടി രൂപയും, ഒരു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് 16.54 കോടി രൂപയും, തായ്‌ലാൻഡിലേക്കുള്ള ഏകദിന യാത്രയ്ക്ക് 4.92 കോടി രൂപയും ചെലവായി.ഇതേസമയം, സൗദി അറേബ്യ സന്ദർശനത്തിൽ മണിക്കൂറുകൾ മാത്രം ചെലവഴിച്ചിട്ടും ഹോട്ടൽ ചെലവിന് മാത്രം 10 കോടി രൂപ വിനിയോഗിച്ചതിനെതിരെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഏത് തരത്തിലുള്ള ഹോട്ടലിലാണ് മോദി താമസിച്ചത്? രാജ്യത്തിന് എന്താണ് ഇതിൽ നിന്ന് കിട്ടിയത്?” – കോൺഗ്രസ് എക്‌സ് ഹാൻഡിലിൽ കുറിച്ചു.വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles