തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല. വിമാന സുരക്ഷാനിയമം ഈ കേസിൽ ബാധകമല്ലെന്ന് വ്യക്തമാക്കിയതാണ് തീരുമാനം.സംഭവത്തിന് മൂന്ന് വർഷം പിന്നിട്ട ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം പുറത്ത് വന്നത്. ഏവിയേഷൻ നിയമപ്രകാരം കേസെടുത്തതിനാലാണ് കേന്ദ്രാനുമതി ആവശ്യമായത്. എന്നാൽ, പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നിഷേധിച്ചു.കേസിലെ തുടർനടപടികളുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
Advertisements