“ഓണയാത്രാ” സൗകര്യമാക്കാൻ 90 അധിക ബസുകൾ; കർണാടക ആർടിസി സർവീസുകൾ ഇന്ന് മുതൽ

കോഴിക്കോട് :ഓണകാല യാത്രാദുരിതം കുറയ്ക്കാൻ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC – Karnataka RTC) 90 അധിക സർവീസുകൾ രംഗത്തിറക്കി. ഇന്ന് മുതൽ ഉത്രാടം ദിവസമായ സെപ്റ്റംബർ 4 വരെ പ്രത്യേക സർവീസുകൾ ഓടും. തിരുവോണദിവസം മുതൽ മടക്കയാത്രയ്ക്കും പ്രത്യേക ബസുകൾ ഒരുക്കും.മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബി എം ടി സി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.

Advertisements

ഇതിൽ പ്രീമിയം വിഭാഗത്തിലെ ബസുകൾ ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക.ബസ് സ്റ്റേഷൻ കൗണ്ടറുകളിലും ഓൺലൈനിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരേസമയം നാല് അല്ലെങ്കിൽ അതിലധികം ടിക്കറ്റുകൾ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ഇളവും, മടക്കയാത്ര ഉൾപ്പെടെ ഇരുവശത്തേക്കുമുള്ള ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്താൽ 10 ശതമാനം ഇളവും ലഭിക്കും.ഈ മാസം 7-ന് മടക്കയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക സർവീസ് ബസുകൾ കർണാടക ആർടിസി വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.

Hot Topics

Related Articles