“ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യുഡിഎഫ്; ആഗോള അയ്യപ്പ സംഗമത്തിന് അവർ വന്നില്ലെങ്കിലും കുഴപ്പമില്ല”: വെള്ളാപ്പള്ളി നടേശൻ

ഇടുക്കി :ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്നതാണ് യുഡിഎഫ് എന്നും അവര്‍ സംഗമത്തിൽ എത്തിയില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നുമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ശബരിമലയെ വിവാദ ഭൂമിയാക്കാൻ പാടില്ലെന്നും അയ്യപ്പ വിരോധികൾ തന്നെയാണ് സംഗമത്തെ എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Advertisements

“എൽ.ഡി.എഫ് കൊണ്ടുവന്നത് എന്ന കാരണത്താൽ മാത്രം എതിർക്കേണ്ടതില്ല; പറഞ്ഞത് ശരിയാണെങ്കിൽ അംഗീകരിക്കണം,” എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് എം.വി. ഗോവിന്ദന്റെ പരാമർശം ഉദ്ധരിച്ച്, “സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണ്. അതിന്റെ അർത്ഥം, സ്ത്രീകൾ പ്രവേശിക്കേണ്ടതില്ലെന്നതാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാടും അതുതന്നെയാണ്,” എന്നും അദ്ദേഹം പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തെ തെറ്റാണെന്ന് പറയുന്നവർ ശബരിമലയുടെ ആഗോള പ്രശസ്തിയെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നും ഇടതു പക്ഷം ശരി ചെയ്യുന്നിടത്ത് അത് അംഗീകരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles