തിരുവല്ല :സെപ്റ്റംബർ 12ന്-കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ നീരേറ്റുപുറം പമ്പ വള്ളംകളിക്ക് ഹൈക്കോടതിയുടെ അനുമതി.
തിരുവല്ല*കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടൊപ്പം കഴിഞ്ഞ 66 വർഷമായി നടത്തി വരുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള, ഈ വർഷം സെപ്റ്റംബർ 12-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുന്നതിനായി ഹൈക്കോടതി അനുമതി നൽകിയതായി പബ്ലിസിറ്റി കൺവീനർ വി. ആർ. രാജേഷ് അറിയിച്ചു.
മുൻ നിശ്ചയിച്ച പ്രകാരം ഉത്രാടം ദിനമായ സെപ്റ്റംബർ 4-ന് വള്ളംകളി നടത്തേണ്ടതായിരുന്നെങ്കിലും, ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം അത് സെപ്റ്റംബർ 19-ലേക്ക് മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, ഔദ്യോഗിക സംഘാടകരായ പമ്പാ ബോട്ട് റേസ് ക്ലബ്ബിനെ ഒഴിവാക്കി ചിലർ സെപ്റ്റംബർ 5-ന് മറ്റൊരു വള്ളംകളി സംഘടിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ്, ജില്ലാ കളക്ടർ രണ്ടു വള്ളംകളിയും മാറ്റിവെച്ച് എതിർകക്ഷികൾക്ക് മുൻപ് നടത്താൻ അനുമതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് എതിർത്ത് ഔദ്യോഗിക സംഘാടകരായ പമ്പാ ബോട്ട് റേസ് ക്ലബ് ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക പക്ഷത്തിനുവേണ്ടി അഡ്വ. ലിജു വി സ്റ്റീഫൻ കോടതിയിൽ ഹാജരായി.
കോടതിവിധിയുടെ പകർപ്പും ഇതിനോടൊപ്പം വയ്ക്കുന്നു.