എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിൽ ഗുരുദേവ ജയന്തി ആഘോഷം സെപ്റ്റംബർ ഏഴിന്

തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടക്കും.
ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിക്കും.

Advertisements

തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും സ്വാഗതസംഘം കൺവീനർ അഡ്വ. അനീഷ് വി.എസ്‌ നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ അനു ജോർജ്, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് 4.30ന് തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ജയന്തിസന്ദേശം നൽകും.

വിധവാ പെൻഷൻ വിതരണം എസ്.രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ എന്നിവർ പ്രസംഗിക്കും. വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ സ്വാഗതവും യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് നന്ദിയും പറയും.

Hot Topics

Related Articles