സി.പി.എം അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് ഓണക്കിറ്റ് വിതരണം ചെയ്തു

കോട്ടയം : സി.പി.എം അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് ഉത്രാട ദിനത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. അയർക്കുന്ന ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ (നിലവിൽ പതിനാലാം വാർഡ്) ഭർത്താവ് മരിച്ച ആഞ്ഞിലിപറമ്പിൽ ജോഷ്വാ ജോണിൻ്റെ ഭാര്യക്കും സി.പി.എം പാർട്ടി മുൻ അംഗമായിരുന്ന മഹാത്മാ കോളനി നിവാസിയായ അറക്കപറമ്പിൽ തമ്പിയുടെ ഭാര്യ സോഫിക്കും രോഗം മൂലം കിടപ്പിലായ രോഗികൾക്കും പായസ പപ്പട ഉപ്പേരി ഉൾപ്പെടെ പലവ്യജ്ഞനസാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.

Advertisements

അമയന്നൂർ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റിയംഗവുമായ റെജിമോൻ ജേക്കബ് കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് താന്നിക്ക പടിയിൽ നടത്തിയ പൊതുയോഗത്തിൽ എസ് എസ് എൽ സി , പ്ളസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വിദ്യാർത്ഥികൾക്ക് ടൈറ്റാൻ ക്വാർട്ട്സ് വാച്ചും വയോജനങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. ഏരിയാ കമ്മറ്റിയംഗം പി.പി. പത്മനാഭൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പതിനാല് വർഷമായി ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി സാമ്പത്തികസഹായം നൽകി വരുന്ന വിദേശത്തും സ്വദേശത്തുമുള്ള സുമനസ്സുകൾക്ക് ചപ്പാത്ത് ബ്രാഞ്ചിൻ്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

Hot Topics

Related Articles