കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവേലിപ്പടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും എഫ്.എ.സി.ടി കടവ്, പുത്തൻപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേനാശേരി ,സ്കൈലൈൻ, മുക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Advertisements