കോട്ടയം: തിരുനക്കരയിൽ മദ്യലഹരിയിൽ കടയിലെത്തിയ വഴി പോക്കന്റെ ആക്രമണത്തിൽ കട ഉടമയ്ക്ക് പരിക്ക്. ആക്രമണത്തെ പ്രതിരോധിക്കാൻ കമ്പി വടി ഉപയോഗിച്ച് ശ്രമിക്കുന്നതിനിടെ കടയുടമയുടെ അടിയേറ്റ് വഴി പോക്കനും പരിക്കേറ്റു. തിരുനക്കരയിൽ വെറ്റക്കട നടത്തുന്ന രാജുവിനെയാണ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സാമൂഹിക വിരുദ്ധൻ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ 10.30 ഓടെ തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡിലായിരുന്നു സംഭവം. രാജുവിന്റെ കടയിൽ എത്തിയ അക്രമി പ്രകോപനമൊന്നുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോഡാ കുപ്പിയും കല്ലും ഉപയോഗിച്ച് ഇയാൾ രാജുവിനെ ആക്രമിച്ചു. ആക്രമണത്തെ പ്രതിരോധിയ്ക്കാനായി രാജു കടയിലിരുന്ന കമ്പി ഉപയോഗിച്ച് തിരിച്ചടിയ്ക്കുകയായിരുന്നു. അടിയേറ്റ് ഇയാളുടെ തല പൊട്ടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയിൽ ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധൻ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. അക്രമി മദ്യ ലഹരിയിലായിരുന്നതായും വിവരമുണ്ട്.