ഓട്ടോ ഡ്രൈവറുടെ ശല്യം സഹിക്കാനാവാതെ,സ്കൂൾ മാറ്റി; ഒടുവിൽ വയനാട്ടിൽ 15കാരി ജീവനൊടുക്കി”

വയനാട്: പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ പതിനഞ്ചുകാരി കനിഷ്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മീനംകൊല്ലി സ്വദേശിയായ കനിഷ്ക (15)യുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്.ശനിയാഴ്ച രാത്രി നടന്ന ഓണാഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത ശേഷമാണ് കനിഷ്ക കാണാതായത്. ഞായറാഴ്ച വൈകുന്നേരം “കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നു” എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ, പിന്നീട് വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisements

പുൽപ്പള്ളി സ്‌കൂളിൽ ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്ന കനിഷ്കയെ, കഴിഞ്ഞ അധ്യയന വർഷാരംഭം മുതൽ പടിഞ്ഞാറത്തറ ഹൈസ്കൂളിലേക്കാണ് മാറ്റിയത്. സ്കൂൾ മാറ്റത്തിന് പിന്നിൽ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് കാരണമെന്നാണ് വിവരങ്ങൾ. “പിന്തുടർന്ന് ശല്യം ചെയ്യാറുണ്ടായിരുന്നു” എന്ന് കനിഷ്ക അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെ സ്കൂൾ മാറുകയായിരുന്നു.എന്നാൽ, സ്കൂൾ മാറ്റം പ്രിയ കൂട്ടുകാരിൽ നിന്ന് വേർപിരിയേണ്ടി വന്നതിലൂടെ കനിഷ്ക കൂടുതൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് അടുത്തവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബ പ്രശ്നങ്ങളും അവളുടെ ജീവിതത്തിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. കനിഷ്ക മുത്തച്ഛനും മുത്തശ്ശിയുമൊപ്പമാണ് താമസം.ഓണാഘോഷത്തിന് തൊട്ടുമുൻപാണ് പിതാവ് കനിഷ്കയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. “മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു” എന്നും പൊലീസ് പറയുന്നു.മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പുൽപ്പള്ളി പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Hot Topics

Related Articles