കടുത്തുരുത്തി : വൈക്കം ആപ്പാഞ്ചിറയിൽ വീടിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ച 15 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 15 ലക്ഷത്തോളം വില വരുന്നു 15.200 കിലോ കഞ്ചാവ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വൈക്കം അപ്പാൻ ഞ്ചിറ റെയിൽവേ സ്റ്റേഷന് പുറകു വശംഉള്ള വീട്ടിൽ താമസിക്കുന്ന പ്രായപൂർത്തി ആകാത്ത കുട്ടി കഞ്ചാവ്കച്ചവടം നടത്തുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, എന്നിവർ നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് കഞ്ചാവ് പിടി കൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ കഞ്ചാവിന്റെ ഇടപാട് നടക്കാൻ സാദ്ധ്യതഉണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നു സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി.ജി സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെസിവിൽ എക്സൈസ് ഓഫീസർ മാരായ ശ്യാം ശശിധരൻ, അജു ജോസഫ്. അരുൺലാൽ ,ദീപക് സോമൻ എന്നിവരെ വൈക്കം റെയിൽവേ സ്റ്റേഷൻ ഭാഗത്തു അയച്ചു. എക്സൈസ് സംഘം അവിടെ എത്തി നീരിക്ഷണം നടത്തി തുടർന്നു അവിടെ കാത്തു നിന്നിരുന്ന സെപ്ഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടറായ രാജേഷ് പിജി യും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ സി ദാസ്, ബൈജു മോൻ ,പ്രിവന്റീവ് ഓഫീസർ അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സബിത കെ വി, സിവിൽ എക്സൈസ് ആഫിസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവരടങ്ങിയ സ്പെഷ്യൽ സ്ക്വാഡ് സംഘം വീട്ടിൽ എത്തുകയും ഇയാളുടെ മുറി തുറന്നു പരിശോധിച്ചതിൽ കട്ടിലിന്റെ അടിയിൽ നിന്നും 2 ചാക്കുകളിലായി ഒളിപ്പിച്ചു നിലയിൽ ആയിരുന്നു 15 കിലോയിലധികം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
ഓണത്തോടനുബന്ധിച്ച് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻകോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെയും അസി.എക്സൈസ് കമ്മീഷണറുടെയും നിർദ്ദേശത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഓണത്തിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ ആണ് എക്സൈസ് സംഘം അതിവിദഗ്ധമായി അന്വേക്ഷണം നടത്തിയാണ് കഞ്ചാവ് പിടിച്ചെടുത്തത്.