വീരശൈവർക്ക് പ്രത്യേക സംവരണം വേണം: ഓൾ ഇന്ത്യ വീരശൈവ മഹാസഭ

കോട്ടയം: കേരളത്തിലെ വീരശൈവർക്ക് ഉദ്യോഗതലത്തിലും വിദ്യാഭ്യാസ മേഖലയിലും രണ്ട് ശതമാനം പ്രത്രേക സംവരണം വേണമെന്ന് ഓൾ ഇന്ത്യ വീരശൈവ മഹാസഭ വൈസ് പ്രസിഡന്റ് ബിജു ചീങ്കല്ലേൽ ആവശ്യപ്പെട്ടു. കോട്ടയം പാമ്പാടി ശാഖയുടെ ഓണാഘോഷ പരിപാടിയിലും കുടുംബ സംഗമത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വീരശൈവർക്ക് പ്രത്യേക സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

പൊതുസമ്മേളനം ശ്രീരാമകൃഷ്ണാശ്രമം സ്വാമി രാമകൃഷ്ണാനന്ദപുരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സ്ഥാപക പ്രസിഡന്റ് വട്ടനോലിക്കൽ ടി.കെ രാമൻകുട്ടിയുടെ ഓർമ്മവർഷ അനുസ്മരണം നടത്തി. സ്ഥാപക സെക്രട്ടറി പി.എൻ ശിവൻ നീലകണ്ഠനിവാസിന് സ്‌നേഹാദരവും എസ്.എസ്.എൽ.സി പ്ലസ്ടു കുട്ടികൾക്കുള്ള പുരസ്‌കാര വിതരണവും നടത്തി. വനിതാ സമാജം പ്രസിഡന്റ് ഷൈലജാ ശശി, ജില്ലാ സെക്രട്ടറി ബിന്ദു വിനോദ്, ട്രഷറർ പ്രസന്നകുമാർ, താലൂക്ക് പ്രസിഡന്റ് കെ.സി ശശി, ശാഖാ ഭാരവാഹികളായ വി.എൻ മുരളീധരൻ, രഞ്ജിത്ത് മണിയ്ക്കക്കുന്നേൽ , വത്സമ്മ സുരേന്ദ്രൻ, അജിതാ മനോജ്, എസ്.ജി ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles