റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചു; യുവതിയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം:നഗരൂരിൽ റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.കല്ലമ്പലം സ്വദേശിയും ‘റൗഡി ലിറ്റിൽ’ സംഘത്തിലുമുള്ള ബൈജു അഥവാ കല്ലമ്പലം ബൈജു, കൂടെ ആദേഷ് എന്നിവരെയാണ് നഗരൂർ പൊലീസ് പിടികൂടിയത്.ബൈജുവിന്റെ കിളിമാനൂരിലുള്ള റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ചതിനാലാണ് യുവതിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ വീട്ടിലേക്ക് കടന്ന് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Advertisements

എന്നാൽ, ഇന്നലെ ഉച്ചക്ക് ആലങ്കോട്-വഞ്ചിയൂർ ബസ് സ്റ്റോപ്പിൽ യുവതിയെ പിടികൂടിയ പ്രതികൾ കുഞ്ഞിനെ കയ്യിൽ നിന്ന് പിടിച്ച്‌ കളയാൻ ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്പ്പെടുത്തി.പിടിവലിക്കിടെ പ്രതികൾ രണ്ട് പൊലീസുകാരെ മർദ്ദിക്കുകയും ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.

Hot Topics

Related Articles