കോട്ടയം: കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കൃഷി സമൃദ്ധിയിൽ എന്റെ കേരളം ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലയാള മനോരമയുടെ വയനാട് കൽപ്പറ്റ യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ ധനേഷ് അശോകനാണ് ഒന്നാം സ്ഥാനം. കോട്ടയം സ്വദേശി കൊല്ലാട് കിഴക്കേക്കുറ്റ് വീട്ടിൽ സിബി കെ.തമ്പിയ്ക്കു മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരവും ലഭിച്ചു. വയനാട് സ്വദേശി പി.ബി അനന്ദു ബെൽറാമിനാണ് രണ്ടാം സ്ഥാനം. മലപ്പുറം ദിയ സ്റ്റുഡിയോയിലെ അഷറഫിന് മൂന്നാം സ്ഥാനം ലഭിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ലതീഷ് പൂവത്തൂരിനും, കണ്ണൂർ സ്വദേശി സാജു നടുവിലിനും പ്രോത്സാഹന സമ്മാനവും ഉണ്ട്.
Advertisements

അവാർഡിന് അർഹമായ ധനേഷ് അശോകന്റെ ചിത്രം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനേഷ് അശോകൻ

അവാർഡിന് അർഹമായ സിബി കെ.തമ്പിയുടെ ചിത്രം

സിബി കെ.തമ്പി