പാലാ: നടപ്പാലത്തിൽ നിന്ന് ആറ്റിൽ വീണ കാൽനട യാത്രക്കാരൻ മരിച്ചു. പൂഞ്ഞാർ മണിയംകുളം ഐക്കരയിൽ മാണി സ്കറിയ ആണ് മരിച്ചത്. പനച്ചിപ്പാറ പടിക്കമുറ്റം വഴി പെരുനിലം പോകുന്ന റോഡിൽ പഴൂർ കടവ് നടപ്പാലത്തിലൂടെ പോകുന്നതിനിടെയാണ് ഇദ്ദേഹം ആറ്റിൽ വീണത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നടപ്പാലത്തിന് നേരത്തെ കൈവരികൾ ഉണ്ടായിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ മരക്കൊമ്പുകൾ അടിഞ്ഞു തകർന്നതിനെ തുടർന്ന് നിലവിൽ കൈവരികൾ ഇല്ലാത്ത അവസ്ഥയിലാണ്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ.
Advertisements