ചാന്നാനിക്കാട് പണിക്കർ കുടുംബാംഗം മുടയംകുളത്ത് സിസി പി.ജോൺ

ചാന്നാനിക്കാട് പണിക്കർ കുടുംബാംഗം മുടയംകുളത്ത് സിസി പി.ജോൺ (59) നിര്യാതയായി. പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം എസ്എൻ ഹയർ സെക്കഡറി സ്‌കൂൾ റിട്ട.അധ്യാപികയും, ഒഎസ്എസ്എഇ കുറിച്ചി ഡിസ്ട്രിക്ട് ഇൻസ്‌പെക്ടറുമാണ്. മൃതദേഹം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 9ന് ഭവനത്തിൽ എത്തിക്കും. സംസ്‌കാരം സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പാച്ചിറ താബോർ സെന്റ്‌റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത പുതുപ്പള്ളി പര്യാത്ത് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.ഭർത്താവ് : മാത്യു പി. തോമസ് (റിട്ട.കോ-ഓർഡിനേറ്റിങ് ഓഫീസർ, കാൾ ക്യൂബൽ ഫൗണ്ടേഷൻ, പണിക്കർ കുടുംബം കേന്ദ്ര ട്രഷറർ, പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ട്രസ്റ്റി). മക്കൾ: ദീപ സാറ മാത്യു (ഗവേഷക വിദ്യാർഥി, എംജി സർവകലാശാല), ദീപ്തി സൂസൻ മാത്യു (ഗവേഷക വിദ്യാർഥി, എൻഐടി, കോഴിക്കോട്). മരുമകൻ: കഞ്ഞിക്കുഴി കോയിക്കൽ റോഹൻ (സ്റ്റാൻഡേഡ് ഏജൻസീസ്, കോട്ടയം).

Advertisements

Hot Topics

Related Articles