മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുന്നത് എപ്പോഴും യുടിഐയുടെ (മൂത്രനാളിയിലെ അണുബാധ)യുടെ ലക്ഷണമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ ലക്ഷണം യുടിഐയുടെ മാത്രമല്ലെന്ന് ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് തായിഫ് ബെൻഡിഗേരി പറയുന്നു.
മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, വേദന…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, വേദന യുടിഐയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണെങ്കിലും അണുബാധയാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് ലക്ഷണങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. സാധാരണയായി, അടിവയറ്റിലെ വേദന, പനി, ഇടയ്ക്കിടെ മൂത്രത്തിൽ രക്തം എന്നിവ കാണപ്പെടുന്നതും യുടിഐയുടെ ലക്ഷണമാണെന്ന് ഡോ. മുഹമ്മദ് തായിഫ് പറയുന്നു. മൂത്ര പരിശോധനയിലൂടെ യുടിഐ സ്ഥിരീകരിക്കാൻ കഴിയും.
മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ ഉണ്ടാകുന്നത് ചിലപ്പോൾ യുടിഐ മൂലമല്ല, മൂത്രാശയ ക്യാൻസർ മൂലമാകാമെന്നും അദ്ദേഹം പറയുന്നു. ഈ ലക്ഷണത്തെ ഒരു ലളിതമായ അണുബാധയായി അവഗണിക്കുന്നത് രോഗനിർണയം വൈകിപ്പിക്കും. അതുപോലെ, പനിയോടൊപ്പം മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം പലപ്പോഴും യുടിഐ മൂലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ ചില സന്ദർഭങ്ങളിൽ ഇത് വൃക്ക കാൻസറിനെ സൂചിപ്പിക്കാം.
യുടിഐ ഉണ്ടെന്ന് അനുമാനിക്കുകയോ സ്വയം രോഗനിർണയം നടത്തുകയോ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ശരിയായ വിലയിരുത്തലും സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കാൻ ഡോക്ടറെ സമീപിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
എന്താണ് മൂത്രനാളി അണുബാധ?
യുടിഐ അഥവാ മൂത്രനാളി അണുബാധ, സാധാരണയായി ഇ. കോളി എന്ന ബാക്ടീരിയ മൂത്രനാളത്തിലൂടെ പ്രവേശിച്ച് മൂത്രാശയത്തിലോ വൃക്കകളിലോ പെരുകുന്നത് മൂലമുണ്ടാകുന്ന മൂത്രവ്യവസ്ഥയുടെ അണുബാധയാണ്. Escherichia coli (E. coli) ആണ് യുടിഐയ്ക്ക് കാരണമാകുന്നത്. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. ബാക്ടീരിയകൾ സ്വാഭാവികമായും ഒരാളുടെ കുടലിൽ കാണപ്പെടുന്നു. പക്ഷേ അവ മൂത്രനാളിയിൽ പ്രവേശിച്ചാൽ കൂടുതൽ പ്രശ്നം ഉണ്ടാകുന്നു. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇത് ബാധിക്കാം.