കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയ മകൻ വാക്കുതർക്കത്തിനിടെയാണ് ആക്രമണം നടത്തിയത്. ശരീരത്തിൽ മൂന്ന് സ്ഥലങ്ങളിൽ കുത്തേറ്റ ഗ്രേസിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കലൂരിൽ ഗ്രേസി ജോസഫ് നടത്തിവരുന്ന കടയിലാണ് മകൻ എത്തിയത്. അവിടെ ഉണ്ടായ വാക്കുതർക്കം കടുത്തതോടെ മകൻ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് മകൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ആശുപത്രി അധികൃതരുടെ വിവരം പ്രകാരം ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രേസി ജോസഫ് ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും, കൊച്ചി നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
Advertisements