കോട്ടയം: കേരള ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ സെപ്റ്റംബർ 14 ഞായറാഴ്ച കോട്ടയത്ത് കെഎം മാണി നഗറിൽ (കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസ്) വച്ച് നടത്തപ്പെടുമെന്നു ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് അറിയിച്ചു
രാവിലെ 10 30 ന് പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ പതാക ഉയർത്തിയതിനു ശേഷം ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ഡോ.സ്റ്റീഫൻ ജോർജ് എക്‌സ് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കും.
Advertisements