ലഖ്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതികളെ അറസ്റ്റുചെയ്തു. നാഗേശ്വർ റൗനി എന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം ബൈക്കിൽ 25 കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം സംഭവം അപകടമെന്ന് തോന്നിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു എന്ന് പോലീസ് പറയുന്നു, നേഹ അബോധാവസ്ഥയിൽ നിന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ചിട്ടും ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും, കൊലപാതകത്തിന് ശേഷം ജിതേന്ദ്ര മുന്നിൽ കുഞ്ഞിനെ ഇരുത്തി, നേഹ ഭർത്താവിന്റെ മൃതദേഹവും പിടിച്ചുനിർത്തി ബൈക്കിൽ സഞ്ചരിച്ചുവെന്നും. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം മുംബൈയിലേക്ക് രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചിരുന്നു എന്നും ഇരുവരും സമ്മതിച്ചു.
മൊബൈൽ ടവർ ലൊക്കേഷനും നാഗേശ്വറിന്റെ പിതാവിന്റെ വിവരങ്ങളും ഉപയോഗിച്ച് പാർത്താവലിനടുത്ത് ഇരുവരെയും പോലീസ് പിടികൂടി.നാഗേശ്വർ മുൻപ് എൻഡിപിഎസ് നിയമ പ്രകാരം മയക്കുമരുന്ന് കേസുകളിൽ ജയിലിലിരുന്ന സമയത്ത് നേഹയും ജിതേന്ദ്രയും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജയിൽ മോചിതനായ ശേഷവും നേഹ ഭർത്താവിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു.എന്നാൽ വിവാഹ മോചനത്തിന് നാഗേശ്വർ സമ്മതിക്കാതെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് നേഹ പറയുന്നു.ഈ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകം ആസൂത്രണം ചെയ്യേണ്ടിവന്നതാണെന്നും പ്രതികൾ തെളിവുകൾ നൽകിയതായും പൊലീസ് അറിയിച്ചു.