മധ്യപ്രദേശ്: വെറും സെക്കൻഡുകൾക്കകം ബാങ്കിൽ നിന്നും പണം നിറച്ച ബാഗുമായി യുവാവ് മായുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.മധ്യപ്രദേശിലെ ബൈതൂൽ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. ബാങ്കിലെത്തിയ ഉപഭോക്താവിന്റെ മേശയ്ക്കടിയിൽ വെച്ചിരുന്ന പണം നിറച്ച ബാഗാണ് യുവാവ് കൈക്കലാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.സിസിടിവി ദൃശ്യങ്ങളിൽ നീല ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവിനെ കാണാം. ബാങ്കിൽ അലയടിച്ച് നടന്നുവരുന്ന ഇയാൾ പെട്ടെന്ന് മേശയ്ക്കടിയിൽ ബാഗ് ശ്രദ്ധിച്ചു. സമീപത്തുണ്ടായിരുന്നവർ മൊബൈൽ ഫോൺ കാണുന്നതിലായിരുന്നു മുഴുകിയിരുന്നത്. അവസരം മുതലെടുത്ത യുവാവ് കുനിഞ്ഞെടുത്തു ബാഗ് പിടിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ബാങ്കിൽ നിന്ന് പുറത്തിറങ്ങി. 30 സെക്കൻഡിനുള്ളിൽ ഇയാൾ ബാങ്കിൽ നിന്നു കടന്നുകളഞ്ഞു.ബാഗ് നഷ്ടമായതായി പരാതി ലഭിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം വെളിവായത്. തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്, ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
ബാങ്കിൽ നിന്നും സെക്കൻഡുകൾക്കകം പണം അടങ്ങിയ ബാഗ് പറിച്ചെടുത്ത് യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
