ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബദാമിൽ ഫൈബർ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യമുള്ള ഫാറ്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ ഓക്സലേറ്റ് കണ്ടന്റ്റ് ഉള്ളതുകൊണ്ട് തന്നെ അമിതമായി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ബദാം കഴിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
1. ബദാമിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോൾ ഇത് മൂത്രത്തിലെ കാൽസ്യവുമായി ചേർന്ന് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽസായി മാറുന്നു. ഇത് പതിയെ വൃക്കയിലെ കല്ലുകളായി മാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2. കൃത്യമായ അളവിൽ വെള്ളം കുടിക്കാത്തവർ, കാൽസ്യം കുറവുള്ളവർ, ദഹന പ്രശ്നങ്ങൾ ഉള്ളവരെയും ഇത് പെട്ടെന്ന് ബാധിക്കുന്നു.
3. കാൽസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
4. ഓക്സലേറ്റിന്റെ അളവ് കൂടിയതുകൊണ്ട് മാത്രം വൃക്കകളിൽ കല്ലുണ്ടാവില്ല. ശരീരത്തിന് ആവശ്യമായ വെള്ളവും, കാൽസ്യവും മറ്റ് സംയുക്തങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് അമിതമായി ബദാം കഴിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
5. ബദാം കഴിക്കുന്നതിനൊപ്പം കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കുടലിലെ ഓക്സലേറ്റ് ആഗിരണം കുറയ്ക്കുകയും കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
6. ശരിയായ ജലാംശം അല്ലെങ്കിൽ കാൽസ്യം ശരീരത്തിൽ ഇല്ലാത്ത സാഹചര്യത്തിൽ ബദാം അമിതമായി കഴിക്കുമ്പോൾ, ഒരിക്കൽ വന്നവരിൽ ആവർത്തിച്ച് കല്ലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
7. ആവശ്യത്തിന് വെള്ളവും പോഷകസമൃദ്ധമായ ഭക്ഷണക്രമവും സംയോജിപ്പിച്ച് മിതമായ അളവിൽ ബദാം കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.